22 December Sunday

പച്ചത്തേങ്ങ 39 – 40

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
രാജപുരം
റബറിനും അടക്കയ്‌ക്കും അൽപം ആശ്വാസ വില കിട്ടിയതിനൊപ്പം പച്ചതേങ്ങ വിലയും കൂടി. കിലോക്ക്‌ 39 രൂപ മുതൽ 40 രൂപ വരെ ഉയർന്നിട്ടുണ്ട്. തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞ കാലമായിരുന്നു ഇതുവരെ. മലയോര കർഷകർക്ക്‌ വില കൂടിയത്‌ അൽപം ആശ്വാസം പകർന്നിട്ടുണ്ട്‌.
 പൊതുവിപണിയിൽ 25 രൂപ ഉണ്ടാകുമ്പോൾ കർഷകരെ സഹായിക്കാൻ സർക്കാർ 30 രൂപയ്‌ക്ക്‌ താങ്ങുവില നൽകി  സഹകരണ സംഘം വഴി തേങ്ങ സംഭരിച്ചിരുന്നു. ഈ സംഭരണവും വില കൂടാൻ കാരണമായി.  വില ഇനിയും കൂടിയേക്കുമെന്നാണ്‌ കച്ചവടക്കാർ പറയുന്നത്‌. 
വില കുറഞ്ഞതോടെ, തെങ്ങുകൃഷിയോട്‌ തന്നെ കർഷകർക്ക്‌ താൽപര്യമില്ലാത്ത അവസ്ഥ വന്നു. തെങ്ങിന്‌ കൂടുതൽ വളം ചെയ്യാനോ ജലസേചനം നടത്താനോ തയ്യാറാകാത്ത അവസ്ഥയായിരുന്നു ചിലയിടത്ത്‌. ഇപ്പോൾ വിലകൂടിയത്‌, മൊത്തത്തിൽ തേങ്ങാവിപണിക്ക്‌ കരുത്താകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top