26 December Thursday

മണൽക്കടത്ത്‌: വള്ളങ്ങൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

 മുള്ളേരിയ

ബാവിക്കര കടവിൽ മണൽക്കടത്തിനെതിരെ ആദൂർ പൊലീസ് നടപടി.  പൊലീസ്   ബാവിക്കര കടവിൽ പരിശോധന നടത്തി മണൽക്കടത്തിനായി എത്തിച്ച ടിപ്പർ ലോറിയും പിടികൂടി. മണൽക്കടത്തിന് ഉപയോഗിച്ച മൂന്ന് ഫൈബർ വള്ളങ്ങൾ പൊലീസ് തകർത്തു. നേരത്തെയും ബാവിക്കര കടവിൽ മണൽകടത്താനുള്ള വള്ളങ്ങൾ നശിപ്പിച്ചിരുന്നു. പുഴയിൽ സൂക്ഷിച്ച വള്ളങ്ങൾ പൊലീസ് തുഴഞ്ഞ് കരക്കെത്തിച്ച് ജെസിബി ഉപയോഗിച്ച് തകർക്കുകയായിരുന്നു. ബാവിക്കര തടയണയോട് ചേർന്ന് നടത്തുന്ന വ്യാപക മണൽകടത്ത് ‘ദേശാഭിമാനി’ റിപ്പോർട്ട് ചെയ്തിരുന്നു. ആദൂർ സിഐ എ അനിൽകുമാർ, എസ്ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മണൽക്കടത്തിനെതിരെ നടപടി സ്വീകരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top