26 December Thursday

പലസ്‌തീൻ ജനതയ്ക്ക് 
മഹിളകളുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ബേഡകം

ജനാധിപത്യ മഹിളാ അസോസിയേഷൻ ബേഡകം ഏരിയാ കമ്മറ്റി ബേഡകം കാഞ്ഞിരത്തുങ്കാലിൽ പാലസ്തീൻ ഐക്യദാർഢ്യ പ്രകടനവും യോഗവും നടത്തി. സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്‌ഘാടനം ചെയ്‌തു. ലക്ഷ്മി കൃഷ്ണൻ അധ്യക്ഷയായി. ഓമനാ രാമചന്ദ്രൻ, കെ ഓമന, എം ശാന്തകുമാരി, സുനിത ബേഡകം, ടി രമണി, സാവിത്രി ബാലൻ എന്നിവർ സംസാരിച്ചു. എം മിനി സ്വാഗതം പറഞ്ഞു.

കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിപലസ്തീൻ ഐക്യദാർഡ്യ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി വി പ്രസന്നകുമാരി ഉദ്ഘാടനം ച്ചെയ്തു. ഏരിയാ പ്രസിഡന്റ് പി ഇ ശകുന്തള അധ്യക്ഷയായി. ദേവി രവീന്ദ്രൻ, കെ വി സുജാത, കെ രുഗ്മിണി എന്നിവർ സംസാരിച്ചു.  സുനു ഗംഗാധരൻ  സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top