കാഞ്ഞങ്ങാട്
അജാനൂർ പഞ്ചായത്തും എസ്‌എസ്‌കെയും പിടിഎയുടെ സഹകരണത്തോടെ പുതിയകണ്ടം ജിയുപി സ്‌കൂളിൽ നിർമിച്ച പ്രീ പ്രൈമറി കളിവീട് തുറന്നു. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് കളിയുടെയും പ്രവർത്തനയിടങ്ങളുടെയും പുതിയൊരുലോകം തുറന്നുനൽകുന്നതാണ് കളിവീട്. ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷയായി.
പൂർവവിദ്യാർഥി സുരേന്ദ്രൻ ആലയി നിർമിച്ച ഗാന്ധിപ്രതിമ ടി ശോഭ അനാച്ഛാദനം ചെയ്‌തു. സ്മാർട്ട് ക്ലാസുമുറി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്‌ഘഠാടനം ചെയ്‌തു. കെ പി രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. എം അബ്ദുൾ റഹിമാൻ, കെ മീന, ഷീബ ഉമ്മർ, കെ കൃഷ്ണൻ, എ ദാമോദരൻ, ഡി നാരായണ, ടി പ്രകാശൻ, കെ. അരവിന്ദ, ഇ വി നാരായണൻ, എം വി മധു, പി സുനിത, ടി കെ സുധാകരൻ, പി പ്രമോദ് കുമാർ, സനൽകുമാർ വെള്ളുവ, മൂലക്കണ്ടം പ്രഭാകരൻ, പി പ്രസാദ്, എൻ കെ ബാബുരാജൻ, കെ ബാലകൃഷ്ണൻ, രമിഷ, സുരേന്ദ്രൻ ആലയി, ടി വിഷ്ണു നമ്പൂതിരി, കെ പി വി ഗീത എന്നിവർ സംസാരിച്ചു. വി കെ വി രമേശൻ സ്വാഗതവും പി ഉഷാകുമാരി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..