നീലേശ്വരം
നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ മുഴുവൻ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ദേശാഭിമാനി വാർഷികവരിക്കാരായി. സംഘം ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജിന് സംഘം പ്രസിഡന്റ് കെ പി രവീന്ദ്രനും, സെക്രട്ടറി പി വി ഷീജയും ലിസ്റ്റ് ഏൽപ്പിച്ചു.
സംഘം പ്രസിഡന്റ് കെ പി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐഎം നീലേശ്വരം ഏരിയാസെക്രട്ടറി എം രാജൻ, നീലേശ്വരം മുനിസിപ്പൽ ചെയർമാൻ ടി വി ശാന്ത, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പാറക്കോൽ രാജൻ, കെ ലക്ഷ്മണൻ, നീലേശ്വരം സെന്റർ ലോക്കൽ സെക്രട്ടറി കെ ഉണ്ണിനായർ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാ ജോയിന്റ് സെക്രട്ടറി കെ പി സതീശൻ, എന്നിവർ സംസാരിച്ചു. കെ വി രഞ്ജിത്ത് സ്വാഗതവും, സുനിൽ അമ്പാടി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..