കാസർകോട്
പലസ്‌തീനിൽ ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ പലസ്‌തീൻ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിച്ചു. പലസ്തീനിൽ സമാധാനം ഉറപ്പുവരുത്തുക, ഐക്യരാഷ്‌ട്ര സഭയുടെ കരാർ നടപ്പാക്കുക, യുദ്ധക്കൊതി അവസാനിപ്പിക്കുക, പലസ്‌തീനിലെ അഭയാർഥികൾക്ക് അടിയന്തര സഹായമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പരിപാടി.
കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കോട്ടച്ചേരിയിൽ നടന്ന പാലസ്തീൻ ഐക്യദാർഡ്യ സദസ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം എം രാഘവൻ അധ്യക്ഷനായി. വി വി പ്രസന്നകുമാരി, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്മോഹൻ സ്വാഗതം പറഞ്ഞു.
കാസർകോട് ഏരിയാകമ്മിറ്റി ചെർക്കളയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ജില്ലാകമ്മിറ്റി അംഗം സിജി മാത്യു ഉദ്‌ഘാടനംചെയ്‌തു. കെ വി ബാലരാജൻ അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗങ്ങളായ ടി കെ രാജൻ, ടി എം എ കരീം എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.
ബേഡകം ഏരിയാകമ്മറ്റി കുണ്ടംകുഴിയിൽ സംഘടിപ്പിച്ച സദസ് ജില്ലാ സെക്രട്ടറിയേറ്റംഗം പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ പി രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം സി ബാലൻ, എം അനന്തൻ, ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
കാറഡുക്ക ഏരിയാകമ്മിറ്റി മുള്ളേരിയ ടൗണിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യസദസ് ജില്ലാകമ്മിറ്റിയംഗം ഡി സുബ്ബണ്ണ ആൽവാ ഉദ്‌ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ ശങ്കരൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണൻ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു.
എളേരി ഏരിയാകമ്മിറ്റി നേതൃത്വത്തിൽ കുന്നുംകൈയിൽ നടന്ന പലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ് സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം, ജില്ലാകമ്മിറ്റി അംഗം പി ആർ ചാക്കോ, ടി കെ ചന്ദ്രമ്മ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി കെ സുകുമാരൻ സ്വാഗതം പറഞ്ഞു.
നീലേശ്വരത്ത് പലസ്തീൻ ഐക്യദാർഢ്യസദസ് ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എരിയാകമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി അധ്യക്ഷനായി.
എരിയാകമ്മിറ്റിയംഗങ്ങളായ കെ വി ദാമോദരൻ, കരുവക്കാൽ ദാമോദരൻ, ടി വി ശാന്ത, ശശീന്ദ്രൻ മടിക്കൈ, കെ രാഘവൻ, മുതിർന്ന പ്രവർത്തകൻ കണ്ണൻ നായർ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. കോൺവെന്റ് ജങ്‌ഷനിൽനിന്നും പ്രകടനവുമുണ്ടായി.
പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു. പി ദാമോദരൻ അധ്യക്ഷനായി. ജില്ലാക്കമ്മിറ്റിയംഗം എം വി കൃഷ്ണൻ, എം സി മാധവൻ, യു ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..