23 December Monday

കമ്മാടത്ത്‌ അജ്ഞാത ജീവി 
ആട്ടിൻകുട്ടിയെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024
ഭീമനടി
മൂന്ന് മാസം പ്രായമായ ആട്ടിൻകുട്ടിയെ അജ്ഞാത ജീവി കടിച്ചുകൊന്നു. കമ്മാടത്തെ എക്കച്ചിൽ തമ്പായിയുടെ ആട്ടിൻകുട്ടിയെയാണ് കടിച്ചുകൊന്ന നിലയിൽ കണ്ടത്. പറമ്പിൽ കെട്ടിയിരുന്ന തള്ളയാടിനോടൊപ്പം മേയാൻ വിട്ടിരുന്ന ആട്ടിൻകുട്ടിയുടെ കഴുത്തിൽ കടിച്ചാണ് കൊന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോകമ്മാടത്ത്‌  അജ്ഞാത ജീവി ഗസ്ഥരും ചിറ്റാരിക്കാൽ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെന്ന്‌ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ  സ്ഥലത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചു. നാല് ദിവസം മുമ്പ് ഇതിനടുത്ത പൂങ്ങോട് പുലിയെ കണ്ടതായി വാർത്ത പരന്നിരുന്നു. ഓൺലൈൻ ഡെലിവറി നടത്തുന്ന യുവാവാണ്‌ പുലിയെ കണ്ടെന്ന് നാട്ടുകാരെ അറിയിച്ചത്‌.  എന്നാൽ വനംവുകപ്പ് കാൽപാട്‌ നിരീക്ഷിച്ച് അത് കട്ടുപൂച്ചയാണ് എന്ന് അറിയിച്ചു.  അന്ന്‌ ആശങ്ക ഒഴിവായെങ്കിലും ഞായറാഴ്ച ആടിനെ കൊന്നതോടെ  ജനം വീണ്ടും ഭീതിയിലായി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top