22 December Sunday

യൂണിഫോം വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 
എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കുന്നു

കാസർകോട്‌
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു.   ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ അധ്യക്ഷനായി.  രണ്ട് ജോഡി യൂണിഫോമുകളാണ് കച്ചവടക്കാർക്ക് നൽകുന്നത്. എഡിഎം പി അഖിൽ വിശിഷ്ടാതിഥിയായി.  ഭാഗ്യക്കുറി ക്ഷേമനിധി സംസ്ഥാന വെൽഫെയർ ഓഫീസർ നൗഷാദ്,  ഇ കുഞ്ഞിരാമൻ, കെ എം ശ്രീധരൻ, പി വി ഉമേശൻ, മധുസൂദനൻ നമ്പ്യാർ, വി ബി സത്യനാഥൻ, എൻ കെ ബിജുമോൻ, എം ആർ രാജേഷ്, അർജുനൻ തായലങ്ങാടി എന്നിവർ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം കെ രജിത്ത് കുമാർ സ്വാഗതവും ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എം വി രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top