കാഞ്ഞങ്ങാട്
കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ വർക്കിങ് വിമൻസ് കോ ഓഡിനേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തിൽ മാർച്ചും പ്രതിഷേധ യോഗവും നടത്തി. പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽനിന്ന് മാർച്ച് ആരംഭിച്ചു. പ്രതിഷേധ യോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനംചെയ്തു. പി ശാന്തകുമാരി അധ്യക്ഷയായി. ബി ശോഭ, ഇ രമണി, കെ വി രാഗിണി, കെ ശോഭ ലത, പി പുഷ്പ, കെ വി തങ്കമണി, രശ്മി നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ പി ജാനകി സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..