24 December Tuesday

കാർഷിക കടങ്ങൾ എഴുതിത്തള്ളണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കേരള കോൺഗ്രസ് എം ജില്ലാ നേതൃ സംഗമം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനംചെയ്യുന്നു

 വെള്ളരിക്കുണ്ട് 

വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. നേതൃസംഗമവും പി വി മൈക്കിൾ അനുസ്മരണവും ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാരി സമിതി അംഗം ജോയ്സ് പുത്തൻപുര, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സജി കുറ്റ്യാനിമറ്റം, ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ, ഡാനിയൽ ഡിസൂസ, ജില്ലാ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി, ഷിനോജ് ചാക്കോ, ചാക്കോ തെന്നിപ്പാക്കൽ, ജോസ് കാക്കക്കൂട്ടുങ്കൽ, ബാബു നെടിയകാല, ജോസ് കയത്തിൻകര, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, ജോസ് ചെന്നക്കാട്ട് കുന്നേൽ, ടോമി മണിയൻതോട്ടം എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top