22 December Sunday

പുതിയ ബസ് റൂട്ട് തൃക്കരിപ്പൂർ മണ്ഡലം 
ജനകീയ സദസ്സ് നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
നീലേശ്വരം
സർക്കാരിന്റെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബസ് റൂട്ട് രൂപവത്കരണത്തിന് തൃക്കരിപ്പൂർ  മണ്ഡലത്തിലെ ജനകീയ സദസ്സ്  23ന് രാവിലെ 10ന് നീലേശ്വരം മുനിസിപ്പൽ ഹാളിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യും.  നഗരസഭാ ചെയർപമാൻ  ടി വി ശാന്ത അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  മുഖ്യപ്രഭാഷണം നടത്തും. 
മണ്ഡലത്തിലെ കൂടുതൽ യാത്രാക്ലേശം നേരിടുന്നതും നിലവിൽ ബസ് റൂട്ട് ഇല്ലാത്തതും ഉണ്ടായിരുന്ന റൂട്ട് നിർത്തലാക്കിയതുമായ സ്ഥലങ്ങളിൽ പുതിയ സ്വകാര്യ-, പൊതു ബസ് റൂട്ടുകൾ സാധ്യമാണോയെന്ന് പരിശോധിക്കും. തദ്ദേശ  സ്ഥാപന അധ്യക്ഷരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും  അപേക്ഷ സ്വീകരിക്കും. വെള്ളരിക്കുണ്ട് സബ് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സിൽ  ലഭിച്ച അപേക്ഷകൾ എംഎൽഎ ജോയിന്റ് ആർടിഒക്ക്  കൈമാറും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top