22 November Friday

കഷ്ടം! വീണ്ടും അടച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

ചെർക്കള കുണ്ടടുക്കം വികെ പാറയിൽ ദേശീയ പാതയിൽ താൽക്കാലിക റോഡ് നിർമാണത്തിനുള്ള കുന്നിടിക്കൽ പ്രവർത്തി ( ഫയൽ ചിത്രം )

 കാസർകോട്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ  ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചെർക്കള- ചട്ടഞ്ചാൽ ഭാഗത്ത് ദേശീയപാത വീണ്ടും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ ബസ്സുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി അഖിൽ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സ്ഥലത്ത് എല്ലാത്തരം നിർമാണ പ്രവർത്തനവും നിർത്തണം. അതിനാലാണ് ഗതാഗതം നിരോധിച്ചത്. ശക്തമായ മഴ മാറിയാൽ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നും എഡിഎം പറഞ്ഞു.
പത്തു ദിവസമായി അടച്ചിട്ട ബേവിഞ്ച, കട്ടാരം പ്രദേശം കഴിഞ്ഞ ചൊവ്വ മുതലാണ് വീണ്ടും തുറന്നത്. അപ്പോഴും ഭാരമേറിയ മറ്റു വാഹനങ്ങൾ കടത്തി വിട്ടിരുന്നില്ല. 
 ബസുകൾക്ക് മാത്രം ഒരു ഭാഗത്തിലൂടെ 30 കിലോമീറ്റർ വേഗതയിലാണ് യാത്രക്ക് അനുമതി നൽകിയത്. ലോറിയടക്കമുള്ള ഭാരവാഹനങ്ങൾ ചന്ദ്രഗിരി വഴി തിരിച്ചുവിട്ടത് തുടരും.
സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ വൈദ്യുതി വെളിച്ചവും ഏർപ്പാടാക്കാൻ കരാർ കമ്പനിക്ക് കലക്ടർ നിർദ്ദേശം നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top