27 December Friday

17,295 പാക്കറ്റ്‌ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
കാസർകോട്‌
എംഡിഎംഎയുമായി പിടികൂടിയ നാൽപ്പത്തഞ്ചുകാരനെ ചോദ്യം ചെയ്തപ്പോൾ കണ്ടെത്തിയത്‌ 17,295 പാക്കറ്റ്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ.  
എസ്‌ഐ വി രാമകൃഷ്‌ണന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ്‌ മാഹിൻ നഗർ നജില മൻസിയിലെ അബ്ദുൽഖാദർ 0.860 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്‌. ചോദ്യംചെയ്യലിൽ ചെട്ടംകുഴിയിലെ അദ്രായിൽനിന്നുമാണ്‌ എംഡിഎംഎ വാങ്ങിയതെന്ന്‌ കണ്ടെത്തി. 
തുടർന്ന്‌ എസ്‌ഐ വി വി അജേഷും സംഘവും ചെട്ടുംകുഴിയിൽ നടത്തിയ പരിശോധനയിലാണ് ഒരു വീട്ടിൽനിന്നും 17295 പാക്കറ്റ്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്‌. സൂക്ഷിപ്പുകാരായ ചെട്ടംകുഴയിലെ ജലീൽ (42) അബൂബക്കർ (32) അന്ത്രായി എന്നിവരെ  അറസ്റ്റുചെയ്തു. ഇവർ രണ്ട്‌ വർഷം മുമ്പ്‌ ഇതേ സ്ഥലത്ത്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന്‌ പിടിയിലായിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top