05 November Tuesday

മർച്ചന്റ് നേവി: ഓൺലൈൻ 
കോൺഫറൻസിൽ പങ്കെടുക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
പാലക്കുന്ന്
മർച്ചന്റ് നേവി കപ്പലുകളിൽ  ജോലിയിൽ പ്രവേശിച്ചവർക്കും അതിനായി പരിശീലനം നേടുന്നവർക്കും സൈലേഴ്സ്  സൊസൈറ്റി 22ന് നടത്തുന്ന ഓൺലൈൻ കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം.  
കേഡറ്റുമാർക്കും റേറ്റിങ്‌ വിഭാഗത്തിൽ പെടുന്നവർക്കും പങ്കെടുക്കാമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിൽ  മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയരക്ടറേറ്റ്  ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ അറിയിച്ചു.  ‘വെൽനസ് അറ്റ് സീഫോർ  കേഡറ്റ് ആൻഡ് റേറ്റിങ്‌ കോൺഫറൻസ്'  എന്ന പരിപാടി സംഘടിപ്പിക്കുന്നത് യുകെയിലെ  സതാംപ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യൻ ഘടകമാണ്.  കപ്പൽ ജോലിയിലെ മാനസിക സമ്മർദ്ദം, ആരോഗ്യപരിരക്ഷ, ജോലിയുമായി ബന്ധപ്പെട്ട പ്രയോഗിക വിവരങ്ങൾ, ജോലിക്കിടെ ഉണ്ടാകുന്ന  വിഷമത, വിരസത,  അനുവർത്തിക്കേണ്ട സുഹൃത്ത് ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവദിക്കാൻ അവസരമൊരുക്കുന്നതാണ്‌ കോൺഫറൻസ്‌. മരിടൈം പരിശീലന കേന്ദ്രങ്ങളിൽ നിലവിൽ കോഴ്സുകൾ ചെയ്യുന്നവരും പങ്കെടുക്കണമെന്ന്  അധികൃതർ അറിയിച്ചു.  https://event.frontm.ai/SailorsSociety/WellnessatSea 
 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഫോൺ :7358702482.
പങ്കെടുക്കുന്നവർക്ക്  സർട്ടിഫിക്കറ്റുകൾ ലഭിക്കും.  ഓൺലൈൻ ക്ലാസ്സിന്റെ തുടർച്ചയായി നിലവിൽ കപ്പലിൽ ജോലിയിലുള്ളവരുടെ ഭാര്യമാർക്കും അവധിയിൽ നാട്ടിലുള്ളവർക്കും സൈലേഴ്സ് സൊസൈറ്റി നവംബർ ആറിന് പ്രത്യേക ബോധവത്ക്കരണ ക്ലാസ് നടത്തുമെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top