17 September Tuesday

ദേശീയ സെമിനാർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

 കാഞ്ഞങ്ങാട്‌ 

കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രവും കേരള കേന്ദ്ര സർവകലാശാല ഭാഷാശാസ്ത്ര വിഭാഗവും നാട്യ രത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും  സംഘടിപ്പിച്ച ദേശീയ സെമിനാർ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ്  പ്രൊഫ. വിൻസെന്റ്‌ മാത്യു  ഉദ്ഘാടനംചെയ്‌തു. 
വിവര സാങ്കേതിക വിദ്യാവികസനത്തിന്റെ കാലത്ത്‌ തദ്ദേശ ഭാഷകളുടെ സംരക്ഷണത്തിന് സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും നിർമിത ബുദ്ധിയുടെ സാഹചര്യത്തിൽ അതിന്റെ സാധ്യത കൂടി പ്രയോജനപ്പെടുത്തുന്നത് ആശാവഹമായ പുരോഗതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാല ഡിൻഡിക്കേറ്റംഗം ഡോ. എ അശോകൻ അധ്യക്ഷനായി. 
പെൻസുൽവാനിയ സർവകലാശാലയിലെ സൗത്ത് ഏഷ്യൻ പഠന വകുപ്പിലെ പ്രൊഫ. വാസു രംഗനാഥൻ മുഖ്യ പ്രഭാഷണം നടത്തി. 
ന്യൂനപക്ഷ ഭാഷകളുടെ സംരക്ഷണത്തിനാവശ്യമായ പദ്ധതി രേഖ  കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ  പ്രൊഫ. വിൻസെന്റ്‌ മാത്യുവിനും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. എ അശോകനും ഡോ. എ എം ശ്രീധരൻ, ഡോ. തെന്നരസു എന്നിവർ കൈമാറി. 
പ്രൊഫ. ഉമാമഹേശ്വര റാവു, പ്രൊഫ. ജോസഫ് കോയിപ്പള്ളി ജോസഫ്, ഡോ. റിജു മോൾ, ഡോ. പി കെ ജയരാജൻ, ഡോ. തെന്നരസു എന്നിവർ സംസാരിച്ചു.  വിവിധ സെഷനുകളിൽ പ്രൊഫ. എം സി കേശവമൂർത്തി, പ്രൊഫ. ആർ ശരണ്യ,  പി പ്രജിത, ഡോ. വി ബാലകൃഷ്ണൻ, ഡോ. ജി പളനി രാജൻ, വി അനിൽകുമാർ, സാൻ ജോസ് ജോർജ്, ആരോമൽ, ജെബി മറിയം, വി എസ് കുര്യൻ, ഗൗരി ശങ്കരി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സെമിനാർ വ്യാഴാഴ്ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top