19 December Thursday

കണ്ണീരൊപ്പാൻ ചിത്ര സാന്ത്വനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

‘ചുരം' ചിത്രകലാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനംചെയ്തപ്പോൾ

 കാസർകോട്‌

വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവർക്ക്‌ സാന്ത്വനമേകാൻ ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച്  ബ്രഷ് റൈറ്റിങ്‌ ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ, ലിങ്ക് ഗ്രൂപ്പ്‌ ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി എന്നിവയുടെ പിന്തുണയോടെ ചിത്രകലാ ക്യാമ്പ് ‘ചുരം'  വിദ്യാനഗർ അസാപ്പ് സ്‌കിൽ പാർക്കിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനംചെയ്തു. 
കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയായി.  ലിങ്ക് ഗ്രൂപ്പ് ഡയറക്ടർ ഹരീഷ് കുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20000 രൂപ കലക്ടർക്ക് കൈമാറി. സി എൽ അബ്ദുൽ റഷീദ് അധ്യക്ഷനായി. സന്തോഷ് പള്ളിക്കര വരച്ച പി ബേബിയുടെയും കലക്ടർ കെ ഇമ്പശേഖറിന്റേയും ഛായാചിത്രം ചടങ്ങിൽ സമ്മാനിച്ചു. 35 കലാകാരന്മാർ പങ്കെടുത്തു.
ആർട്ടിസ്റ്റ് പ്രകാശൻ പുത്തൂർ വിശിഷ്ടാതിഥിയായി. ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ജലീൽ മുഹമ്മദ്, മഹമ്മൂദ് ഇബ്രാഹിം, ഷാഫി നെല്ലിക്കുന്ന്, ഷെരീഫ് കാപ്പിൽ, ബാലൻ സൗത്ത് എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് ശില്പി സ്വാഗതവും പ്രസിഡന്റ്‌ നാരായണൻ രേഖിത നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top