22 November Friday

കാഞ്ഞങ്ങാട് റെയിൽവേ വികസനം എംപിയുടെ നിസംഗത 
പ്രതിഷേധാർഹം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

 കാസർകോട്

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കേണ്ട 18 കോടി രൂപയുടെ വികസന പദ്ധതികളിൽ അടയിരിക്കുന്ന എംപിയുടെ നിസംഗത പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്. ജില്ലയിലെ പ്രധാന നഗര കേന്ദ്രത്തിലെ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി സമൂഹം ഒന്നാകെ മുറവിളിയുയർത്തിയപ്പോഴാണ് നവീകരണ പദ്ധതിക്ക് അനുമതി ലഭിച്ചത്. 
പാർക്കിങ് ഏരിയാ വികസനം, പ്ലാറ്റ്ഫോം മേൽക്കൂര, റോഡ് നവീകരണം, ആധുനിക പോർച്ച്, ഐആർസിടിസി ഭക്ഷണശാല, ഓവുചാൽ, വടക്ക് ഭാഗത്ത് മേൽപ്പാലം തുടങ്ങിയവയ്ക്കാണ് അനുമതി ലഭിച്ചത്. നടപടിക്രമം  വേഗത്തിലാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ ഇടപെടേണ്ട എംപി രാജ്മോഹൻ ഉണ്ണിത്താൻ ഒരിടപെടലും നടത്താൻ തയ്യാറാകുന്നില്ല.  അനുദിനം യാത്രക്കാരുടെ എണ്ണം വർധിക്കുന്ന കാഞ്ഞങ്ങാട്ട്‌ കോവിഡ് കാലത്ത് നിർത്തലാക്കിയ മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പ് ഇനിയും പുനസ്ഥാപിച്ചില്ല. ജില്ലയുടെ റെയിൽവേ വികസനത്തിൽ മുഖംതിരിക്കുന്ന എംപിയുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top