27 September Friday

ചെസ്‌, കാരംസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

എൻജിഒ യൂണിയൻ ജില്ലാ കലാകായിക വേദി ജീവനക്കാർക്കായി സംഘടിപ്പിച്ച ചെസ്‌ മത്സരം പി ശ്രീധരൻ ഉദ്ഘാടനംചെയ്യുന്നു

 കാഞ്ഞങ്ങാട്

എൻജിഒ യൂണിയൻ ജില്ലാ കലാകായിക വേദി  ജീവനക്കാർക്കായി ചെസ്‌  കാരംസ് മത്സരം സംഘടിപ്പിച്ചു. ഹൊസ്ദുർഗ്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചെസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. 
യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി ശോഭ അധ്യക്ഷയായി.  സംസ്ഥാന കമ്മറ്റി അംഗം കെ ഭാനുപ്രകാശ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും  പി വി മഹേഷ് കുമാർ നന്ദിയും പറഞ്ഞു.
ചെസ്‌ മത്സരത്തിൽ ബി  മനോജ് (വില്ലേജ് ഓഫീസ് ക്ലായിക്കോട്) ഒന്നും വി പ്രശാന്ത്  (ഇക്കണോമിക്സ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്സ് കാഞ്ഞങ്ങാട്) രണ്ടും സ്ഥാനം നേടി. കാരംസ് മത്സരത്തിൽ കെ സജിത്ത് കുമാർ, എ വി ബാബുരാജ് (ജില്ലാ വ്യവസായ ഓഫീസ്) ഒന്നും  കെ സതീശൻ (വില്ലേജ് ഓഫീസ് കോട്ടിക്കുളം), എം സുരേഷ് കുമാർ (കിനാനൂർ കരിന്തളം  പഞ്ചായത്ത്) രണ്ടും സ്ഥാനം നേടി. വിജയികൾക്ക് സമ്മാനം നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top