19 December Thursday

കർഷകസംഘം വാഹനജാഥയ്‌ക്ക്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കർഷകസംഘം വാഹന പ്രചാരണ ജാഥയ്ക്ക് പരപ്പയിൽ നൽകിയ സ്വീകരണത്തിൽ ലീഡർ പി ജനാർദനൻ സംസാരിക്കുന്നു

 ചിറ്റാരിക്കാൽ

കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് 25ന് കർഷകസംഘം നടത്തുന്ന പാർലമെന്റ് മാർച്ചിന്റെയും വനം മേധാവി ഓഫീസ് മാർച്ചിന്റെയും പ്രചരണാർഥം കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥ ചിറ്റാരിക്കാലിൽ സമാപിച്ചു. 
ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് യാത്രയയപ്പും നല്‍കി. ശനിയാഴ്ച കുണ്ടംകുഴി,  കുറ്റിക്കോൽ, പാണത്തൂർ, കോളിച്ചാൽ, ഒടയംചാൽ, പരപ്പ, മാലോം, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാൽ എന്നിവിടങ്ങളിൽ സ്വീകരണം നല്‍കി. 
വിവിധ കേന്ദ്രങ്ങളിൽ  പി കെ ഗോപാലൻ, എം കെ സുകുമാരൻ, റോണി അഗസ്റ്റിൻ, കെ പി സുരേഷ്, എച്ച് നാഗേഷ്, സി എച്ച് അബ്ദുൾ നാസർ, സി സി അരൂപ്, വി അപ്പു, കെ വി ബാലൻ, ടി പി മോഹനൻ എന്നിവർ അധ്യക്ഷരായി. ടി പി ഗോപാലൻ, സി സുരേഷ്, അജിൻ മാത്യു, സതീഷ് കുമാർ, പി ഗംഗാധരൻ, എ ആർ വിജയകുമാർ, വി നാരായണൻ, ജയിംസ് , പി എ മാത്യു, കെ പി മാത്യു എന്നിവർ സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ പി ജനാർദനൻ, മാനേജർ പി ആർ ചാക്കോ, ഉപ ലീഡർ എ ചന്ദ്രശേഖരൻ, കെ പി രാമചന്ദ്രൻ, യു ഉണ്ണികൃഷ്ണൻ എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top