26 December Thursday

ഇ ഭാസ്കരന് ജന്മനാട്ടിൽ ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ഏഷ്യൻ ഗെയിംസ്‌ പുരുഷ വിഭാഗം കബഡിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഇ ഭാസ്കരന് ജന്മനാട്ടിൽ നൽകിയ സ്വീകരണം

കൊടക്കാട്

ചൈനയിലെ ഹാങ് ചൗവ് ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം കബഡിയിൽ സ്വർണം  നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഇ ഭാസ്കരന്  ജന്മനാട്ടിൽ ഉജ്വല സ്വീകരണം.  
കൊടക്കാട് പടിഞ്ഞാറേക്കര റെഡ്സ്റ്റാർ കലാസമിതിയിൽ നിന്നും  ബൈക്ക് റാലിയും  കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് നിന്നും ഘോഷയാത്ര ആരംഭിച്ചു. നാരായണ സ്മാരക ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ സ്വീകരണം  എം രാജഗോപാലൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മാധവൻ മണിയറ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം മനു, സിപിഐ എം ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ, പി കെ ലക്ഷ്മി, ടി വി ബാലൻ, എം അച്യുതൻ, എൻ പ്രസീതകുമാരി, പി രാഘവൻ എന്നിവർ സംസാരിച്ചു. പി പി പ്രസന്നകുമാരി സ്വാഗതവും കെ രമേശൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top