കാഞ്ഞങ്ങാട്
സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം പദ്ധതികളിലുൾപ്പെടുത്തി മൂന്നുകോടി രൂപ ചെലവിൽ നിർമിച്ച കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്‌തു.
ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയർമാന്മാരായ കെ ലത, കെ പ്രഭാവതി, കെ അനീശൻ, കൗൺസിലർ സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, എം സുനിൽകുമാർ, ബിപിസി കെ വി രാജേഷ്, കെ പി ബാലകൃഷ്ണൻ, കെ കെ വത്സലൻ, ഗാംഗാധരൻ കൊവ്വൽ, ടി വി നന്ദകുമാർ, പ്രമോദ് കരുവളം, സണ്ണി അരമന, ഉദിനൂർ സുകുമാരൻ, കെ വി സുധീഷ്, പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹേമമാലിനി, അബ്ദുൽ നസിർ, പി എം രചന, എൽ സുലൈഖ, എൻ ഉണ്ണികൃഷ്ണൻ, കെ പി രഞ്ജിത് എന്നിവർ സംസാരിച്ചു.
വി വി രമേശൻ സ്വാഗതവും പ്രധാനാധ്യാപകൻ അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..