22 December Sunday
വർഷം 1.72 കോടി പേർക്ക്‌ ഡിജിറ്റൽ സേവനം

അക്ഷയ@ 22; സേവനത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കാസർകോട്‌

വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ സാധാരണക്കാരിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2002 ൽ ആരംഭിച്ച അക്ഷയകേന്ദ്രങ്ങൾ ജില്ലയിലും അഭിമാനത്തോടെ മുന്നോട്ട്‌.  2011-ൽ തുടക്കമിട്ട ആധാർ എൻറോൾമെന്റ്‌ പദ്ധതി ജില്ലയുടെ അഭിമാന പദ്ധതി കൂടിയാണ്‌. ഇത്‌ വിജയകരമായി നടപ്പിലാക്കിയതിന് ജില്ലക്ക്‌ രണ്ട് സംസ്ഥാന പുരസ്‌കാരവും നേടി. 
 സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ്‌, എബിസിഡി പദ്ധതി, ബാങ്കിങ്‌ കിയോസ്‌ക്, ഫോൺ പേ, ഭീം ആപ്പ്, ഗൂഗിൾ പേ തുടങ്ങിയവയിൽ ആയിരത്തിലധികം പേർക്ക് പരിശീലനം നൽകി.  ജില്ലയിൽ 144 അക്ഷയ കേന്ദ്രമാണ്‌ ഇപ്പോൾ പ്രവർത്തിക്കുന്നത്‌. വർഷം 1.72 കോടി പേർക്കാണ്‌ സേവനം നൽകുന്നത്‌. ഇതോടൊപ്പം 122 ആധാർ കേന്ദ്രങ്ങളിലൂടെ  വർഷം രണ്ടുലക്ഷത്തിൽ പരം ജനങ്ങൾക്ക് ആധാർ സേവനവും നൽകുന്നു. 
 പട്ടികവർഗ വികസന വകുപ്പുമായി ചേർന്ന് ബദിയടുക്ക, കിനാനൂർ കരിന്തളം, ഈസ്റ്റ് എളേരി, കുറ്റിക്കോൽ പഞ്ചായത്തുകളിൽ നടപ്പിലാക്കിയ എബിസിഡി പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് രേഖകൾ നൽകി. 1445 ആധാർ കാർഡ്, 1146 റേഷൻ കാർഡ്, 550 ബാങ്ക് അക്കൗണ്ട്, 364 ജനന സർട്ടിഫിക്കറ്റ്, 427 ആരോഗ്യ ഇൻഷുറൻസ്, 1186 ഇലക്ഷൻ ഐഡി, 172 വരുമാന സർട്ടിഫിക്കറ്റ്, 1019 ഡിജി ലോക്കർ എന്നിവ തയ്യാറാക്കി നൽകി. 
കലക്ടർ ചീഫ് കോഡിനേറ്ററായ അക്ഷയ ജില്ലാ ഓഫീസിൽ പ്രോജക്ട് മാനേജർ അടക്കം ഒമ്പതുപേരാണുള്ളത്‌. മൊത്തം അക്ഷയ കേന്ദ്രങ്ങളിൽ 427 ജീവനക്കാരുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top