22 December Sunday

കാസർകോട് ഗവ. കോളേജ്‌ 
ഇനി ഹരിത കലാലയം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
കാസർകോട് 
കാസർകോട് ഗവ. കോളേജിൽ മാതൃകാ പച്ചത്തുരുത്ത്, ഹരിത കലാലയം പ്രഖ്യാപനം പരിപാടി എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനംചെയ്തു.  കലക്ടർ കെ ഇമ്പശേഖർ ഹരിത കലാലയം പ്രഖ്യാപനം നടത്തി.   കോളേജ് പ്രിൻസിപ്പൽ വി എസ് അനിൽകുമാർ അധ്യക്ഷനായി. നവകേരളം കർമപദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പി വി മിനി, ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ എ നീലാംബരൻ, പിടിഎ പ്രസിഡന്റ് എ പ്രേംജിത്ത്,  ഡോ. ഇ ജെ ജോസുകുട്ടി,  ഡോ. പി ബിജു,  ഗസ്വാൻ അബ്ദുൾഖാദർ തുടങ്ങിയവർ സംസാരിച്ചു.  ആസിഫ് ഇഖ്ബാൽ സ്വാഗതവും ഡോ. കെ ലക്ഷ്മി നന്ദിയും പറഞ്ഞു.
 ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കാൻ കോളേജിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ  ബൂത്തുകളിൽ ശേഖരിച്ച് ഹരിത കർമസേനയെ ഏൽപ്പിച്ചുവരുന്നു. കാന്റീനിലെ ഭക്ഷണ അവശിഷ്ടം ബയോഗ്യാസ് നിർമാണത്തിനായി ഉപയോഗിക്കുന്നു.  എൻഎസ്എസ് യൂണിറ്റുകൾ  മാലിന്യ നിർമാർജന പ്രവർത്തനം നിയന്ത്രിക്കുന്നു.  കോളേജിലെ മുളന്തുരുത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വളരുന്ന 51 ഇനം മുള വളരുന്നുണ്ട്.  മുളന്തുരുത്ത് ഹരിത കേരള മിഷൻ മാതൃക പച്ചത്തുരുത്തായി തെരഞ്ഞെടുത്തു. രണ്ടര ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ജൈവവൈവിദ്ധ്യ പാർക്കിൽ 300 ൽ അധികം പുഷ്പിത സസ്യങ്ങൾ വളരുന്നുണ്ട്.   പച്ച തുരുത്തിൽ 80 ലധികം അപൂർവ സസ്യങ്ങളും വളരുന്നു. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top