23 December Monday
ചെമ്മനാടിനുവേണം

ആധുനിക പൊതുശ്‌മശാനം

രാജേഷ് മാങ്ങാട്Updated: Sunday Dec 22, 2024

കോളിയടുക്കം ‐ ചട്ടഞ്ചാൽ റോഡരികിലെ ബണ്ടിച്ചാൽ ലൈഫ്‌ പദ്ധതിയുടെ ഫ്ലാറ്റിന് സമീപം പൊതുശ്മശാനം നിർമിക്കാൻ അനുയോജ്യമായ സ്ഥലം

 

കോളിയടുക്കം
ചെമ്മനാട് പഞ്ചായത്തിൽ പൊതുശ്‌മാശനം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 
മറ്റ് പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റവും അണുകുടുംബങ്ങളുടെ ആധിക്യവും കാരണം നൂറുക്കണക്കിന്‌ വീടുകൾ ഓരോ വർഷവും ഇവിടെ ഉയരുന്നുണ്ട്‌. വീടിന്‌ പുറത്ത് ഒരിഞ്ച് സ്ഥലം പോലുമില്ലാത്ത നൂറുക്കണക്കിന് കുടുംബങ്ങൾ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലുമായുണ്ട്. അറുപതിനായിരത്തിലധികം ജനസംഖ്യ ഇപ്പോൾ പഞ്ചായത്തിലുണ്ട്‌.
ഉന്നതികളിൽ  ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വീടിനോട് ചേർന്ന്‌ മൃതദേഹം സംസ്കരിക്കേണ്ട അവസ്ഥയുമുണ്ട്‌.  കാലങ്ങളായി ഇത്തരം ദുരിതം ഇവിടെയുള്ളവർ അനുഭവിക്കുന്നു. ചിലർ കാസർകോട്‌  നഗരസഭയുടെ പൊതുശ്‌മശാനത്തെ ആശ്രയിക്കുന്നു. ചെമ്മനാട്‌ പഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്നത്‌ കാലങ്ങളായുള്ള ആവശ്യമാണ്‌. 
ഇതിനാവശ്യമായ  ഫണ്ട് പഞ്ചായത്ത് മാറ്റിവച്ചെങ്കിലും കൃത്യമായ സ്ഥലം കണ്ടെത്തി പദ്ധതി നടപ്പിലാക്കാൻ താൽപര്യം കാണിക്കുന്നില്ല.  സ്ഥലം ലഭ്യമാകുന്ന മുറക്ക് പദ്ധതി നടപ്പിലാക്കാമെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്‌.
കോളിയടുക്കം‐ചട്ടഞ്ചാൽ റോഡരികിൽ ബണ്ടിച്ചാൽ ലൈഫ്‌  പദ്ധതിയുടെ ഫ്ലാറ്റ് നിർമിക്കുന്ന സ്ഥലത്ത് ഏക്കർ കണക്കിന് ഭൂമിയുണ്ട്.  സർക്കാർ നിയമപ്രകാരം വീടുകളിൽ നിന്ന്‌ 50 മീറ്റർ, പൊതു സ്ഥാപനങ്ങളിൽനിന്ന് 25 മീറ്റർ എന്ന നിബന്ധന പാലിച്ച്‌ ഇവിടെ  ശ്‌മശാനം നിർമിക്കാൻ സാധിക്കും.   പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്‌.
പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇക്കാര്യം എൽഡിഎഫ് അംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും  വിഷയത്തിൽ യുഡിഎഫ് ഭരണസമിതി നിഷേധ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top