22 December Sunday

കാസർകോട് വികസന പാക്കേജിൽ
70 കോടിയുടെ പദ്ധതികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

 കാസർകോട്

കാസർകോട് വികസന പാക്കേജിനായി ഈ വർഷം ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നൽകി. കാസർകോട് വികസന പാക്കേജിന്റെ ജില്ലാതല യോഗത്തിൽ ജില്ലയിലെ 5 പദ്ധതികൾക്കായി 10.08 കോടി രൂപ അനുവദിച്ചു.  
 കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം തൂങ്ങൽ റോഡ് നിർമാണത്തിനായി 499 ലക്ഷം രൂപയും കാഞ്ഞങ്ങാട് നഗരസഭയിലെ വെറ്ററിനറി ആശുപത്രി കെട്ടിട നിർമാണത്തിനായി 256.18 ലക്ഷം രൂപയും മുളിയാർ പഞ്ചായത്തിലെ കാനത്തൂർ സ്മാർട്ട് അങ്കണവാടി കെട്ടിട നിർമാണത്തിനും പള്ളിക്കര  പഞ്ചായത്തിലെ കരിച്ചേരി ജിയുപി സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനും ചട്ടഞ്ചാലിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളിലേക്ക് കുടിവെള്ള വിതരണ പദ്ധതിക്കുമാണ് തുക വകയിരുത്തിയത്. 
യോഗത്തിൽ കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top