കാഞ്ഞങ്ങാട്
സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയയിലെ 200 കേന്ദ്രങ്ങളിൽ ചരിത്ര സ്മരണ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ സദസ് ഞായർ വൈകിട്ട് ആറിന് പെരിയ ആയമ്പാറയിൽ നടക്കും. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ജില്ലയിലേയും വിശേഷിച്ച് കാഞ്ഞങ്ങാടിന്റെയും രാഷ്ട്രീയ- സാമൂഹ്യ ചരിത്ര സന്ദർഭങ്ങൾ സദസ്സുകളിൽ ചർച്ച ചെയ്യുന്നതാണ് പരിപാടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..