22 December Sunday

ബേക്കൽ ആഗ്രോ കാർണിവൽ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

 പള്ളിക്കര

കാർഷികോൽപന്ന, ഉപകരണ പ്രദർശന വിപണനമേളയായ ബേക്കൽ ആഗ്രോ കാർണിവല്ലിന് ഞായറാഴ്ച തുടക്കം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് പള്ളിക്കര പെട്രോൾ പമ്പിന് എതിർവശത്ത് സജ്ജമാക്കിയ മൈതാനത്തിൽ 31 വരെ കാർണിവൽ സംഘടിപ്പിക്കുന്നത്. പരമ്പരാഗത ഉല്പന്നങ്ങൾ, ജൈവവൈവിധ്യ ശേഖരം, അപൂർവ കാഴ്ചവസ്തുക്കൾ, അത്യുല്പാദനശേഷിയുള്ള വിത്തുകൾ, തൈകൾ, നൂതന സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ, ഉല്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാവും. മലബാറിലെ ഏറ്റവും വലിയ പുഷ്പോത്സവം കാർണിവലിന്റെ ആകർഷണമാണ്. 10 ദിവസവും വൈകിട്ട് കലാ സാംസ്‌കാരിക പരിപാടി അരങ്ങേറും. 
ഞായർ വൈകിട്ട് നാലിന് പൂച്ചക്കാട് നിന്നും കാർണിവൽ നഗറിലേക്ക് വിളംബര ഘോഷയാത്ര ആരംഭിക്കും. തിങ്കൾ വൈകിട്ട് അഞ്ചിന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കും. ആറിന് കുടുംബശ്രീ കലാസന്ധ്യ, ഏഴിന് ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന മുളഗിതം പരിപാടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top