പള്ളിക്കര
ബേക്കൽ ബീച്ച് പാർക്കിലെ കാർണിവല്ലിന് തുടക്കമായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് സ്വാഗതവും ശിവദാസ് കീനേരി നന്ദിയും പറഞ്ഞു. ഞായർ രാത്രി സിയാ ഉൾഹഖ് മ്യൂസിക്കൽ നൈറ്റ്, തിങ്കൾ രാത്രി ഹിഷാം അങ്ങാടിപ്പുറത്തിന്റെ ഹാർമോണിയസ്, 24ന് റാപ്സോഡി ബാൻഡ്, 25ന് ക്രിസ്മസ് ഫെസ്റ്റീവ് ബീറ്റുകൾ, 27 ന് മ്യൂസിക് ഫയർസ്റ്റോം, 28ന് ലക്ഷ്മി ജയൻ മ്യൂസിക്കൽ ലൈവ് ഷോ, 29 മ്യൂസിക് ഡ്രോപ്പുകൾ തത്സമയം, 30 മെലോ ഡാൻസ് നൈറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. 31 ന് പുതുവർഷ മെഗാ ഇവന്റ് ലേഡി ഡിജെ മിസിരി ബാൻഡ് ചെണ്ട മേളയോടെ കർണിവൽ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..