23 December Monday

എഫ്‌സിഐ ഗോഡൗണിന്റെ മേൽക്കൂര 
സ്ഥാപിക്കാൻ നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

നീലേശ്വരം എഫ് സിഐ കെട്ടിടത്തിന്റെ മേൽക്കൂര നിർമാണത്തിനായി എത്തിച്ച മെറ്റൽ ഷീറ്റുകൾ

നീലേശ്വരം
നീലേശ്വരം എഫ്സി ഐ ഗോഡൗണിന്റെ പൊളിച്ചു മാറ്റിയ മേൽക്കൂരയ്ക്കുപകരം പുതിയതു സ്ഥാപിക്കാൻ നടപടി തുടങ്ങി.  അറ്റകുറ്റപ്പണിക്കുവേണ്ടി മേൽക്കൂര മാറ്റിയതിനാൽ ഒരു മാസമായി ഗോഡൗണിന്റെ ചുമരുകളും ഉൾഭാഗവും മഴയിൽ കുതിരുകയാണ്‌.  പുതിയ മേൽക്കൂരയ്‌ക്കുള്ള ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തി. പ്രാഥമിക ജോലികളും തുടങ്ങി. രണ്ട്‌ ഗോഡൗൺ കെട്ടിടങ്ങളിൽ ഒന്നിന്റെ മേൽക്കൂരയാണ്  നീക്കിയത്.  ദേശീയ വ്യാപകമായി എഫ് സിഐ ഗോഡൗണുകൾക്ക് കളർ കോഡ് ഏർപ്പെടുത്തി ഏകീകരിക്കുന്നതിന്റെ ഭാഗമായാണ്‌ മേൽക്കൂര മാറ്റം.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top