24 December Tuesday

ജോലി വാഗ്ദാനംചെയ്ത് 
28 ലക്ഷം തട്ടിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
ചീമേനി 
മുംബൈ ആസ്ഥാനമായ കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് യുവാവിൽനിന്നും 28,38,713 രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനത്തെ എൻ വി വസന്തരാജിന്റെ പരാതിയിലാണ്  മുംബൈയിലെ ജോർഗൺ വെസ്റ്റ് എസ് വി റോഡിലെ രാംലാൽ  കോമ്പൗണ്ടിലെ സുശാന്ത് മാലിക്, സ്നേഹ, കൃതിക യാദവ്, ദേവ് എന്നിവർക്കെതിരെ   കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ജൂൺ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് നാലുപേരും ചേർന്ന് വസന്തരാജിൽ നിന്നും പണം തട്ടിയെടുത്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top