22 December Sunday

അഭിമാനമായി അക്ഷയ്‌ പ്രകാശ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

 ചീമേനി

ഇന്തോനേഷ്യയിൽ നടക്കുന്ന അണ്ടർ 20 വോളി ചാമ്പ്യൻഷിപ്പിന് കേരളത്തിൽ നിന്ന്‌ സെലക്ഷൻ നേടിയ ഏക താരമായി ചെറുവപ്പാടിയിലെ അക്ഷയ് പ്രകാശ്. ഒട്ടനവധി കുട്ടികളെ മികവുറ്റ പരിശീലനത്തിലൂടെ കൈ പിടിച്ചുയർത്തിയ പള്ളിപ്പാറ നായനാർ വോളി അക്കാദമിക്ക് അഭിമാനമായിരിക്കുകയാണ്‌ അക്ഷയ്‌. 
ചെറുവപ്പാടി ദേശാഭിമാനി ക്ലബ്ബിന്റെ കളിക്കളത്തിൽ നിന്നാണ്‌ അക്ഷയ്‌ പരിശീലനം ആരംഭിച്ചത്‌. നായനാർ അക്കാദമിയിലൂടെ കൂടുതൽ പരിശീലനം നേടി.   മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ബിഎ ഒന്നാം വർഷ വിദ്യാർഥിയാണ്. കെഎസ്‌ആർടിഇഎ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പ്രകാശന്റെയും സിപിഐ എം ചെറുവപ്പാടി അംഗം ടി പി ലതികയുടെയും മകനാണ്‌. അക്കാദമിയിൽനിന്ന്  പരിശീലനം നേടിയ സഹോദരൻ അഭയ് പ്രകാശും വോളിബോൾ താരമാണ്‌.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top