26 December Thursday

കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവത്തിന് തുടക്കം. കുറുന്തൂർ റെഡ് സ്റ്റാർ ക്ലബ്ബിൽ വടംവലി, കബഡി മത്സരങ്ങൾ നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷനായി.  കെ ലത, കെ അനീശൻ എന്നിവർ സംസാരിച്ചു. കെ പ്രഭാവതി സ്വാഗതവും വൈശാഖ് ശോഭനൻ നന്ദിയും പറഞ്ഞു.
രണ്ടാംദിനത്തിൽ അരയി കാർത്തിക നിത്യാനന്ദ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളും വിജയിക്കുള്ള സമ്മാന വിതരണവും നടന്നു.  23ന് ബല്ല ഈസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അത്‌ലറ്റിക്‌ മത്സരങ്ങളും തീർത്ഥങ്കരയിൽ നീന്തലും പുതിയകോട്ട ലയൺസ് ജിംനേഷ്യത്തിൽ പഞ്ചഗുസ്തിയും മേലാങ്കോട്ട് ലയൺസ് ക്ലബ്ബിൽ ഷട്ടിൽ ബാഡ്മിൻഡൺ മത്സരങ്ങളും നടക്കും. 
24ന് കാർത്തിക എസ്എൻകെകെയിൽ ട്വന്റി –-ട്വന്റി ക്രിക്കറ്റും തോയമ്മൽ യൂത്ത് ക്ലബ്ബ് കോർട്ടിൽ വോളിബോളും 25ന് കൊട്രച്ചാൽ ഗ്യാലക്സി ക്ലബ്ബിൽ ചെസ് മത്സരങ്ങളും ഒക്ടോബർ 28, 29 തീയ്യതികളിൽ ബല്ല ഈസ്റ്റ് ഹയർ സെക്കൻഡറിയിൽ കലാമത്സരങ്ങളും അരങ്ങേറും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top