21 November Thursday

തടവുകാർക്ക് 
നിയമബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

 

കാസർകോട്‌
കാസർകോട് സ്പെഷ്യൽ സബ് ജയിൽ തടവുകാർക്ക്‌  ത്രിദിന നിയമ ബോധവൽക്കരണ ജീവിത നൈപുണ്യ- സംരംഭകത്വവികസന പരിശീലന പരിപാടി ആരംഭിച്ചു. സാമൂഹ്യ നീതിവകുപ്പിന്റെ നേർവഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷൻ ഓഫീസും ജില്ലാ നിയമ സേവന അതോറിറ്റി,    കാസർകോട് റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്‌,   കാസർകോട് സ്പെഷ്യൽ സബ്ജയിൽ  നേതൃത്വത്തിലാണ് പരിശീലനം.  
സബ്ജഡ്‌ജ്‌  ആർ വന്ദന  ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് സി എസ് അനീഷ് അധ്യക്ഷനായി. ബെള്ളിക്കോത്ത്  ആർഎസ്ഇടിഐ ഫാക്കൽറ്റി കെ വി പ്രജീഷ്,  ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ മോഹൻദാസ് വയലാംകുഴി,  എൻ നിർമൽ കുമാർ, സുഭാഷ് വനശ്രീ, ഷൈജിത്ത് കരുവാക്കോട് എന്നിവർ സംസാരിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ പി ബിജു സ്വാഗതവും സ്പെഷ്യൽ സബ്ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ടി വിനോദ് കുമാർ നന്ദിയും പറഞ്ഞു.  പേപ്പർ ക്യാരിബാഗ് ആൻഡ്‌ ലോങ് കവർ നിർമാണത്തിൽ തടവുകാർക്ക് സംരംഭകത്വ പരിശീലനം നൽകും. വെള്ളിക്കോത്ത് ആർഎസ്ഇടി ട്രെയിനർ കെ വി പ്രജീഷ്, പി രമ, എൻ നിർമൽ കുമാർ, ഷൈജിത്ത് കരുവാക്കോട്, സുഭാഷ് വനശ്രീ, ഇർഫാദ് മായിപ്പാടി, ജില്ലാ പ്രൊബേഷൻ ഓഫീസർ പി ബിജു എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്.  25ന് വൈകിട്ട് നാലിന് സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top