26 December Thursday
സംസ്ഥാന പാത വികസനം വേഗത്തിലാക്കണം

കള്ളാറിൽ എല്‍ഡിഎഫ് പൊതുയോഗം 25ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
 
രാജപുരം
 കാഞ്ഞങ്ങാട്–- പാണത്തൂർ സംസ്ഥാന പാത വികസനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്‌ എൽഡിഎഫ് കള്ളാർ പഞ്ചായത്ത് കമ്മിറ്റി  നേതൃത്വത്തിൽ 25ന് വൈകിട്ട്‌ നാലിന്‌  കള്ളാറിൽ  പൊതുയോഗം നടത്തും. പൊതുയോഗം  ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരും എംഎൽഎയും നിരവധി വികസന പ്രവർത്തനങ്ങളാണ്‌ നടപ്പിലാക്കിയത്‌.   കള്ളാറിൽ  വികസന പ്രവർത്തനങ്ങൾക്കായി  എൽഡിഎഫ് സർക്കാർ  വിവിധ പദ്ധതികൾക്കായി  ഫണ്ട്‌ അനുവദിച്ചത്. ഇതിനകം വിവിധ പദ്ധതികൾ പൂർത്തിയാക്കി കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനം നടത്തുമ്പോഴും വികസന വിരുദ്ധ നിലപാടാണ് കള്ളാർ പഞ്ചായത്ത് ഭരണസമിതിയും കോൺഗ്രസും സ്വീകരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top