05 November Tuesday

പട്ടികജാതി പട്ടികഗോത്ര വർഗ കമീഷൻ സിറ്റിങ്‌ തുടങ്ങി പരാതിയിൽ കൂടുതൽ റവന്യു, പൊലീസ്‌ കേസുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

പട്ടികജാതി പട്ടികഗോത്ര വർഗ കമീഷൻ നഗരസഭാ കോൺഫറൻസ് ഹാളിൽ നടത്തിയ പരാതി പരിഹാര അദാലത്ത്

കാസർകോട്‌
പട്ടികജാതി പട്ടികഗോത്ര വർഗ കമീഷൻ ഇടപെട്ട പരാതികളിൽ വകുപ്പുകൾ കൃത്യമായി പരിഹാരം കാണണമെന്ന്‌ ചെയർമാൻ ശേഖരൻ മിനിയോടൻ. നഗരസഭാ കോൺഫറൻസ് ഹാളിൽ ചൊവ്വയും ബുധനുമായി നടക്കുന്ന പരാതി പരിഹാര അദാലത്തിന്‌ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജില്ലയിൽ കമീഷന് മുന്നിൽ എത്തുന്ന പരാതികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്‌. അതേസമയം, റവന്യൂ, പൊലീസ്  വകുപ്പുകളുമായി ബന്ധപ്പെട്ട പരാതി കൂടുതലുമാണ്‌.   2022 ലാണ് അവസാനമായി ജില്ലയിൽ കമീഷൻ അദാലത്ത് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.   
രണ്ടുദിവസത്തെ അദാലത്തിൽ 124 പരാതിയാണ് പരിഗണിക്കുന്നത്. ആദ്യ ദിനം 63 പരാതി പരിഗണിച്ചു. രണ്ടാം ദിവസം 61 എണ്ണവും കേൾക്കും. ചെയർമാനെ കൂടാതെ അംഗങ്ങളായ സേതു നാരായണൻ, ടി കെ വാസു എന്നിവരും അദാലത്തിലുണ്ട്‌. 
കമീഷന്‌ മുമ്പിൽ വന്ന കേസുകളിൽ പരാതിക്കാരെയും എതിർ കക്ഷികളെയും ഉദ്യോഗസ്ഥരെയും നേരിൽ കേട്ടാണ്‌ പരാതി പരിഹരിക്കുന്നത്‌. കലക്ടർ കെ ഇമ്പശേഖർ, സബ് കലക്ടർ പ്രതീക് ജയിൻ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top