27 December Friday
മാണിയാട്ട്‌ എൻ എൻ പിള്ള സ്മാരക നാടകോത്സവം

മിഠായിത്തെരുവ്‌ മികച്ച നാടകം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻ എൻ പിള്ള സ്മാരക പുരസ്കാരം നടൻ കലാഭവൻ ഷാജോണിന് മുൻ മന്ത്രി ഇ പി ജയരാജൻ സമ്മാനിക്കുന്നു

തൃക്കരിപ്പൂർ
മാണിയാട്ട്‌ കോറസ് കലാസമിതിയുടെ എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ് മികച്ച നാടകമായി  തെരഞ്ഞെടുത്തു. കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനമാണ്‌ മികച്ച രണ്ടാമത്തെ നാടകം. 
മികച്ച സംവിധാനം: രാജീവൻ മമ്മിളി (മിഠായിത്തെരുവ്, ഉത്തമന്റെ സങ്കീർത്തനം). നാടക രചന: പ്രദീപ്കുമാർ കാവുന്തറ (മിഠായിത്തെരുവ്‌, കലുങ്ക്). മികച്ച നടൻ: കലവൂർ ശ്രീലൻ (മിഠായിത്തെരുവ്). മികച്ച നടി: ജൂലി ബിനു (അനന്തരം). ദീപ നിയന്ത്രണം: ലാൽ കൊട്ടാരക്കര  (സ്നേഹമുള്ള യക്ഷി). ഹാസ്യ നടൻ: ആലപ്പി പൊന്നപ്പൻ (കല്യാണം). സംഗീതം: ഉദയകുമാർ അഞ്ചൽ  (കലുങ്ക്). രംഗപടം: ആർടിസ്റ്റ്‌ സുജാതൻ. സഹനടൻ: ചൂനാട് ശശി (ഉത്തമന്റെ സങ്കീർത്തനം). രണ്ടാമത്തെ സഹനടൻ: റഷീദ് അഹമ്മദ് ( അനന്തരം). സഹനടി: ജയശ്രീ മധുക്കുട്ടൻ  (മിഠായിത്തെരുവ്). സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ: അഭിനവ് ഒഞ്ചിയം  (കലുങ്ക്), രാജി (അച്ഛൻ).
പുരസ്കാര വിതരണവും സമാപനവും മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻ എൻ പിള്ള സ്മാരക പുരസ്കാരം നടൻ കലാഭവൻ ഷാജോണിന് സമ്മാനിച്ചു. സംസ്ഥാന സർകാറിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ നടൻ വിജയരാഘവന് മാണിയാട്ടിന്റെ സ്നേഹാദരവ് നൽകി. 
 എം വി ബാലകൃഷ്ണൻ,  കോട്ടയം രമേഷ്, ദിൽജിത്ത് അയ്യത്താൻ, സിനിമ ക്യാമറമാൻ ബാഹുൽ രമേഷ്, എം വി കോമൻനമ്പ്യാർ, ടി വി ഗോവിന്ദൻ, രവീന്ദ്രൻ കൊടക്കാട്, പി പി പ്രസന്നകുമാരി, അരവിന്ദൻ മാണിക്കൊത്ത് എന്നിവർ സംസാരിച്ചു. ടി വി ബാലൻ സ്വാഗതവും കെ വി സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കോറസ് കലാ സമിതിയുടെ കണക്ക് ചെമ്പക രാമൻ പ്രദർശന നാടകം അരങ്ങേറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top