പെർള
പെർള ടൗണിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ തീപിടിത്തത്തിൽ ഒമ്പത് കടകൾ കത്തിനശിച്ചു.
പെർള ടൗണിൽ ബദിയടുക്ക- പുത്തൂർ റോഡിന്റെ ഇടതുവശത്തുള്ള പൈ ബിൽഡിങ് എന്ന വാണിജ്യ കോംപ്ലക്സിലാണ് തീപിടിച്ചത്. പൂജ ഫാൻസി, പൈഗള തുണിക്കട, ഒരു പേപ്പർ വിതരണ കേന്ദ്രം, പ്രവീൺ ഓട്ടോമൊബൈൽസ്, സാദത്ത് സ്റ്റോർ, ഗൗതം കോൾഡ് ഹൗസ് തുടങ്ങിയ കടകളിലാണ് തീപിടുത്തം തീപ്പിടുത്തത്തിൽ 1,83,50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കെട്ടിട ഉടമ ഗോപിനാഥ് പൈ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പുലർച്ചെ 12.15 ഓടെയാണ് തീപ്പിടുത്തം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തീയണയ്ക്കാൻ ശ്രമിക്കുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുംചെയ്തു.
കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽനിന്നും ആറു യൂണിറ്റ് അഗ്നിരക്ഷാസേന നാലുമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..