പള്ളിക്കര
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബേക്കൽ ആഗ്രോ കാർണിവൽ തിങ്കളാഴ്ച തുടങ്ങും. വൈകിട്ട് അഞ്ചിന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
ചെണ്ടമേളം, മുത്തുക്കുടയേന്തിയ സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ അണിനിരന്നു. പൂച്ചക്കാട് നിന്നും ആരംഭിച്ച് പള്ളിക്കര പെട്രോൾ ബങ്കിന് എതിർവശത്തുള്ള കാർണിവൽ നഗറിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ വി ശ്രീലത, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, വി ഗീത, എ ദാമോദരൻ, എം ജി പുഷ്പ, ഷക്കീല ബഷീർ, ലക്ഷ്മി തമ്പാൻ, കെ സീത, ബിഡിഒ ഹരികൃഷ്ണൻ, വി സൂരജ്, കെ വി ജയശ്രീ, വി കെ അനിത, ഹക്കീം കുന്നിൽ, എം എ ലത്തീഫ്, സുകുമാരൻ പൂച്ചക്കാട് എന്നിവർ നേതൃത്വം നൽകി. ആയുഷ് മാനേജിങ് ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു പ്രദർശന നഗരി സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..