നീലേശ്വരം
ജില്ല കേരളോത്സവത്തിന്റെ അത്‌ലറ്റിക് മത്സരത്തിൽ 99 പോയിന്റ് നേടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. 89 പോയിന്റുമായി കാറഡുക്ക രണ്ടാംസ്ഥാനം നേടി. 75 പോയിന്റ് നേടിയ പരപ്പ മൂന്നാം സ്ഥാനത്തെത്തി. നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺ എസ് എൻ സരിത അധ്യക്ഷയായി. ജില്ല പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമലക്ഷ്മി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം മനു, യുവജനക്ഷേമ ബോർഡ് കോഡിനേറ്റർ എ വി ശിവപ്രസാദ്, യുവജനക്ഷേമ ബോർഡ് ഓഫീസർ പി സി ഷിലാസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത് സ്വഗതവും എം വി രതീഷ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. എസ് എൻ സരിത അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..