19 December Thursday

അംബിക സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം ഏരിയാ സെക്രട്ടറി 
മധു മുതിയക്കാൽ വിദ്യാർഥി ബേബി ഷഹനയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു

 പാലക്കുന്ന്

അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി ആരംഭിച്ചു. സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ വിദ്യാർഥിനി ബേബി ഷഹനയ്ക്ക് പത്രം നൽകി ഉദ്ഘാടനംചെയ്തു. 
വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി വി രാജേന്ദ്രൻ അധ്യക്ഷനായി. സിപിഐ എം പാലക്കുന്ന് ബ്രാഞ്ചാണ്‌ സ്കൂളിൽ നാല്‌ പത്രം സ്‌പോൺസർ ചെയ്യുന്നത്‌. 
ജനറൽ സെക്രട്ടറി പള്ളം നാരായണൻ, എ ബാലകൃഷ്ണൻ, അരവിന്ദാക്ഷൻ പാലക്കുന്ന്, എം പി എ ഹാരിഫ്, ജയൻ കാടകം, രാജേഷ് മാങ്ങാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ ദിനേശൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top