22 December Sunday

അഡ്വ. പി അപ്പുക്കുട്ടന് 
ആദരം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
കാഞ്ഞങ്ങാട്‌  
അതിയാമ്പൂർ ബാലബോധിനി വായനശാലയുടെ പ്രവർത്തനത്തിൽ 60 വർഷം പൂർത്തിയാക്കിയ സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടനെ ആദരിക്കുന്ന ‘ആദരായനം' പരിപാടി 25ന്‌  വായനശാലയിൽ  നടക്കും. പകൽ 3.30ന്  ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആദരവും ലൈബ്രറി കൗൺസിൽ കാൽനൂറ്റാണ്ടുപിന്നിടുമ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നിർവഹിക്കും. വി വി രമേശൻ പുസ്തകം ഏറ്റുവാങ്ങും.. ഗ്രന്ഥാലോകം ചീഫ്‌ എഡിറ്റർ പി വി കെ പനയാൽ ആദരപ്രഭാഷണം നടത്തും. 
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരന്‌  ആദര പത്രം സമ്മാനിക്കും. പി അപ്പുക്കുട്ടൻ സ്വന്തം പുസ്തക ശേഖരം ബാലബോധിനി വായനശാലക്ക്‌ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം രാഘവൻ, കൺവീനർ എൻ ഗീത, വൈസ് ചെയർമാൻ എ കെ ആൽബർട്ട് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top