22 December Sunday

ഭവന പദ്ധതി അപേക്ഷാ തീയതി 
31 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
കാസർകോട്‌
ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി  31 വരെ നീട്ടി. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ  വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.      അപേക്ഷ അനുബന്ധ രേഖകൾ സഹിതം  കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ,  കലക്ടറേറ്റ് എന്ന വിലാസത്തിൽ അതാത്  കലക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ www.minority welfare.kerala.gov.in ൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  31.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top