22 December Sunday

കാട്ടുപന്നിയിറച്ചിയുമായി 
യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
കാഞ്ഞങ്ങാട് 
വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച കാട്ടുപന്നി ഇറച്ചിയുമായി യുവാവിനെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുലും  സംഘവും അറസ്റ്റ് ചെയ്തു. ഇറച്ചി വില്പന നടത്തിയ മൂന്ന്‌ പേരെ  കിട്ടാനുണ്ട്. അമ്പലത്തറ പറക്കളയിയിലെ രത്നാകാരന്റെ മകൻ രമ്മീഷി(36)നെയാണ്  അറസ്റ്റ് ചെയ്തത്.  ഒരു കിലോ പന്നിയിറച്ചിയാണ്‌ കണ്ടെത്തിയത്.  രമ്മീഷിന് ഇറച്ചി വിൽപ്പന നടത്തിയ ചട്ടംചാൽ   സ്വദേശിയായ ഗിജേഷ് ഉൾപ്പെടെ മൂന്നുപേരെയാണ് പിടികിട്ടാനുള്ളത്. 
ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ രമ്മീഷിനെ റിമാൻഡ്‌ ചെയ്തു. ഗിജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മുമ്പും കള്ളത്തോക്കും കാട്ടുമൃഗങ്ങളുടെ മാംസവുമായി വനപാലകർ പിടികൂടിയിട്ടുണ്ട്‌.  കാട്ടിൽനിന്നും വെടിവെച്ചു പിടികൂടുന്ന ഇറച്ചി കൂറ്റൻ ഫ്രീസറിൽ സൂക്ഷിച്ചാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി വിൽപ്പന നടത്തുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top