കാഞ്ഞങ്ങാട്
സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ കാഞ്ഞങ്ങാട് ഗ്രേറ്റ് വിക്ടറി റാലി നടത്തി.
ജില്ലയിലെ 55 സ്‌കൂളുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്പല്ലൂർ, ഉദുമ എന്നിവിടങ്ങളിലുൾപ്പെടെ 45 സ്‌കൂളുകളിൽ എസ്‌എഫ്‌ഐ ഉജ്ജ്വല വിജയം നേടി.
ജില്ലയിലെ നിരവധി സ്‌കൂളുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികൾ കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ മുതൽ പുതിയകോട്ട മാന്തോപ്പ് മൈതാനിവരെ ബാന്റ് മേളത്തോടെയും വർണ വിസ്മയത്തോടെയും നടത്തിയ പ്രകടനത്തിൽ അണിനിരന്നു.
കേന്ദ്ര കമ്മിറ്റിയംഗം സെറീന സലാം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ അധ്യക്ഷയായി.
കെ അനുരാഗ്, കെ പി വൈഷ്ണവ്, അലൻ പെരിയ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പ്രണവ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..