കാസർകോട്
ജോലി സമ്മർദത്തെത്തുടർന്ന് മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പുനെ എൺസ്റ്റ് ആൻഡ് യങ് ഇന്ത്യ ഓഫീസിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടർന്ന് കോർപ്പറേറ്റ് മേഖലയിലെ ചൂഷണം കൂടുതൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ കേന്ദ്രമന്ത്രി ‘ദൈവത്തെ ആശ്രയിച്ച് പ്രശ്നം പരിഹരിക്കാൻ' പറയുകയാണ്. ഇത് തൊഴിലാളികളോടും യുവാക്കളോടുമുള്ള പരിഹാസവും വെല്ലുവിളിയുമാണ്.
പ്രതിഷേധം കാഞ്ഞങ്ങാട്ട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. അനീഷ് കുറുമ്പാലം, വി പി അമ്പിളി എന്നിവർ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു.
കാസർകോട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. അജിത്ത് പാറക്കട്ട അധ്യക്ഷനായി. കെ ജ്യോതി, പ്രവീൺ പാടി എന്നിവർ സംസാരിച്ചു. വി വി മിഥുൻരാജ് സ്വാഗതം പറഞ്ഞു. പള്ളിക്കരയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ മഹേഷ് അധ്യക്ഷനായി. സി മണികണ്ഠൻ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം വി രതീഷ് ഉദ്ഘാടനം ചെയ്തു. എം വി ദീപേഷ് അധ്യക്ഷനായി. കെ സനുമോഹൻ സ്വാഗതം പറഞ്ഞു.
കാലിക്കടവിൽ ബ്ലോക്ക് സെക്രട്ടറി എം വി സുജിത്ത് ഉദ്ഘാടനംചെയ്തു. സി വി ശരത് അധ്യക്ഷനായി. കെ ഉമേഷ് സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സുപ്രിയ ശ്രീരാജ് അധ്യക്ഷയായി. നവീൻ കുമാർ സ്വാഗതം പറഞ്ഞു. അട്ടക്കണ്ടത്ത് ബ്ലോക്ക് സെക്രട്ടറി വി സജിത്ത് ഉദ്ഘാടനം ചെയ്തു. ബി പി വിഷ്ണു അധ്യക്ഷനായി. എം വി ജഗന്നാദ് സ്വാഗതം പറഞ്ഞു.
ബേഡകം കാഞ്ഞിരത്തിങ്കാലിൽ ബ്ലോക്ക് സെക്രട്ടറി അപ്പൂസ് കുണ്ടംകുഴി ഉദ്ഘാടനം ചെയ്തു. ശിവൻ ചൂരിക്കോട് അധ്യക്ഷനായി. അനിൽ കക്കോട്ടമ്മ സ്വാഗതം പറഞ്ഞു. കുമ്പളയിൽ സച്ചിൻരാജ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ഷെട്ടി അധ്യക്ഷനായി. മഹേഷ് ബാഡൂർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..