02 October Wednesday

ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസ്‌ കെട്ടിടം നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് നിർമിച്ച കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുന്നു

ഉദുമ 

ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കിഫ്‌ബി ഫണ്ടിൽ നിര്‍മിച്ച ആധുനിക സൗകര്യങ്ങളുള്ള  കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന്‌ സമർപ്പിച്ചു. ഇതോടെ മുഴുവൻ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും സ്വന്തം കെട്ടിടമുള്ള ആദ്യ  ജില്ലയായി കാസര്‍കോട് മാറി. 
രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനിക വത്ക്കരണ പാതയിലാണെന്നും  രജിസ്‌ട്രേഷന്‍,  റവന്യൂ വകുപ്പുകള്‍ സമന്വയിപ്പിച്ച് എന്റെ ഭൂമി പോര്‍ട്ടല്‍ യാഥാര്‍ഥ്യമാകുന്നതോടെ രേഖകള്‍ സംബന്ധിച്ച പ്രവര്‍ത്തനം വേഗത്തിലാകുമെന്ന്‌ മന്ത്രി പറഞ്ഞു. ചടങ്ങിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുനല്‍കിയ കെ കെ അബ്ദുല്ല ഹാജിയുടെ മകന്‍ ലത്തീഫിനെ മന്ത്രി ആദരിച്ചു. ഓഫീസിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാൻ ഉദുമ കാര്‍ഷിക ക്ഷേമ സഹകരണ സംഘം നല്‍കിയ വീല്‍ ചെയര്‍ മന്ത്രി ഏറ്റുവാങ്ങി.
1.16 കോടിരൂപ ചെലവിൽ രണ്ട് നിലകളിലായി 397 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം. പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള മുറി, സബ്‌ ജിസ്ട്രാറുടെ മുറി, ഓഫീസ് മുറി, ഡൈനിങ് മുറി, ഇന്‍സ്‌പെക്ഷന്‍ മുറി, പൊതുജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ശുചിമുറി ഉള്‍പ്പെടെ നാല് ശുചിമുറികൾ, 1971 മുതലുള്ള റെക്കോഡുകള്‍ സൂക്ഷിക്കാനുള്ള  മുറി എന്നിവയാണ്‌ ഒരുക്കിയത്.  
കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ടി എം മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി,  കലക്ടർ കെ ഇമ്പശേഖര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ലക്ഷ്മി, എം കുമാരന്‍, എം ധന്യ, എച്ച് മുരളി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഗീതാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത്
സ്ഥിരം സമിതി ചെയർമാൻ  എം കെ വിജയൻ, പുഷ്പ ശ്രീധരന്‍,  യാസ്മിന്‍ റഷീദ്, ചന്ദ്രന്‍ കൊക്കാല്‍, കെ  ബി എം ഷെരീഫ്,  രാധാകൃഷ്ണന്‍ പെരുമ്പള, ടി വി വിജയന്‍, തമ്പാന്‍ അച്ചേരി, മുനീര്‍ മുനമ്പം, പി.ടി നന്ദകുമാര്‍, ഹസൻ പള്ളിക്കാല്‍, നാസര്‍ പള്ളം, യു കെ ജയപ്രകാശ്,  പി സുധാകരന്‍ നായര്‍, എ വി ഹരിഹരസുതന്‍, ദിവാകരന്‍ ആറാട്ട് കടവ് എന്നിവർ സംസാരിച്ചു.   പി കെ സാജന്‍ കുമാര്‍ സ്വാഗതവും കെ സി മധു നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top