നിലേശ്വരം
മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട് തോട്ടിനാട്ടും കരിന്തളം ഓമച്ചേരിയിലും പുലിയെ കണ്ടെന്ന് നാട്ടുകാർ. മടിക്കൈ മുണ്ടോട്ടിനടുത്ത് തോട്ടിനാട് ചാത്തുവിന്റെ ആടിനെ പുലി കടിച്ചുകൊന്നു. വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെ ഗംഗാധരന്റെ ഭാര്യ തങ്കമണിയുടെ ഉടമസ്ഥതയിലുള്ള ഓമച്ചേരിയിലെ റബർ തോട്ടത്തിലും കഴിഞ്ഞദിവസം രാവിലെ പുലിയെ കണ്ടു. രാവിലെ ഗംഗാധരൻ ടാപ്പിങ്ങിന് വന്നപ്പോഴാണ് പുലിയെ കണ്ടത്. സംഭവം വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..