ചെറുവത്തൂർ
തിമിരി സർവീസ് സഹകരണ ബാങ്കിന്റെ നാളികേര സംഭരണ സംസ്‌കരണ കേന്ദ്രം വ്യാഴാഴ്‌ച വൈകിട്ട് നാലിന് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ എം വി ബാലകൃഷ്‌ണൻ ഉപഹാരം നൽകും. കേരളാ ബാങ്ക് ഡയറക്ടർ സാബു അബ്രഹാം ലോഗോ പ്രകാശിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ റീട്ടെയിൽ ഔട്‌ലെറ്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ ശകുന്തള കൺവെയർ സിസ്‌റ്റം, സഹകരണ ജില്ലാ ജോയിന്റ് ഡയറക്ടർ കെ ലസിത പാക്കിങ് സെക്ഷൻ എന്നിവ ഉദ്‌ഘാടനംചെയ്യും. കെ എസ് ഷാരോൺവാസ് ഡ്രയർ സ്വിച്ച് ഓൺ, വി ചന്ദ്രൻ എക്‌സപെല്ലർ സ്വിച്ച് ഓൺ എന്നിവ നിർവഹിക്കും. ചെമ്പ്രകാനത്താണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും. നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് വിനിയോഗിച്ച് കേരള ബാങ്ക് വഴി 2.55 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി. നാണ്യവിളകൾക്ക് അർഹമായ വില ലഭിക്കാത്ത സാഹചര്യത്തിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിക്ക് മാറ്റം വരുത്താനാണ് കേന്ദ്രം ആരംഭിക്കുന്നത്. ഗുണമേന്മയുള്ള വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കും. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ടി ശശിധരൻ, സെക്രട്ടറി കെ വി സുരേഷ്‌കുമാർ, പി പി ചന്ദ്രൻ, സി ടി ശ്രീലത, എം എ ജയചന്ദ്രൻ, പി വി പത്മനാഭൻ, വി പി ബാലചന്ദ്രൻ, യു കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..