24 December Tuesday

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ
വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ജനവിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച്‌ അധ്യാപകരും ജീവനക്കാരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കാസർകോട്‌ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം

കാസർകോട്‌

ജനവിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച്‌ അധ്യാപകരും ജീവനക്കാരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക്‌ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.  കാസർകോട്‌ സിവിൽ സ്റ്റേഷനിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. കെ ഭാനുപ്രകാശ് അധ്യക്ഷനായി. കെ വി രാഘവൻ, ബി വിജേഷ് എന്നിവർ സംസാരിച്ചു. ടി ദാമോദരൻ സ്വാഗതം പറഞ്ഞു. 
ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിൽ എഫ്‌എസ്‌ഇടിഒ ജില്ലാസെക്രട്ടറി കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം ജിതേഷ് അധ്യക്ഷനായി. മധു കരിമ്പിൽ, കെ വി രാജേഷ്, പി കെ വിനോദ്, വി കെ ബാലാമണി എന്നിവർ സംസാരിച്ചു.
വെള്ളരിക്കുണ്ട്‌ താലൂക്കിൽ പരപ്പയിൽ പി എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ എം ബിജിമോൾ അധ്യക്ഷയായി. എം ബിജു, പി ജനാർദനൻ എന്നിവർ സംസാരിച്ചു. കെ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം താലൂക്കിൽ മംഗൽപാടിയിൽ കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ യു ശ്യാമഭട്ട് ഉദ്ഘാടനം ചെയ്തു. പി ജോസ്‌ അധ്യക്ഷനായി. എം സുരേന്ദ്രൻ സ്വാഗതവും എം കൃഷ്ണൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top