23 December Monday

ജ്വല്ലറിയില്‍ അക്രമം: 
10 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
കാസർകോട്
 പ്രവർത്തനം തുടങ്ങാനിരിക്കുന്ന ജ്വല്ലറിയിൽ അക്രമം നടത്തിയ പത്തുപേർക്കതിരെ കേസ്‌. 
കാസർകോട് പഴയ പ്രസ് ക്ലബ് ജങ്‌ഷനിലെ  അത്തർ മെട്രോ ഗോൾഡ് ഉടമ കോട്ടിക്കുളത്തെ ബി എച്ച്‌ ഷാനവാസ് എന്ന ഷാനുവിന്റെ പരാതിയിലാണ്  ആർട്ടിക്കൽ ബിൽഡിങ്  ജോയി ജോർജ്,  എരുതുംകടവിലെ ഫൗമ്‌ മുബാറക്ക്‌ എന്നിവർക്കും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ കാസർകോട്‌ പൊലീസ്‌ കേസെടുത്തത്‌.  ജ്വല്ലറിയിൽ അതിക്രമിച്ച്‌ കയറി  ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടയുടെ ബോർഡ് നശിപ്പിക്കുകയും നാശം വരുത്തുകയും ചെയ്തുവെന്നാണ് പരാതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top